Quantcast

മാസപ്പടി കേസ്:ശശിധരന്‍ കർത്തയെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

രേഖകള്‍ ഹാജരാക്കാനും ഇ.ഡി നിര്‍ദേശം നൽകിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    15 April 2024 1:54 AM GMT

ED,Sasidharan Kartha,cmrl,latestnews,latest malayalam news ഇഡി,ശശിധരന്‍ കർത്ത,സിഎംആർഎല്‍
X

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. സിഎംആർഎൽ ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ, സുരേഷ് കുമാർ, അഞ്ജു എന്നിവരോടും കൊച്ചി ഓഫീസിൽ ഹാജരാകാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ ടി വീണയുടെ കമ്പനിയായ എക്സാലോജിക്ക് യാതൊരുവിധ സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആര്എല്ലിൽ നിന്ന് 1.72 കോടി കൈപ്പറ്റിയെന്നാണ് ആരോപണം.

എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറും നടത്തിയ പണമിടപാടുകളുടെ രേഖകളും ഹാജരാക്കാനും സിഎംആർഎൽ പ്രതിനിധികൾക്ക് ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. സിഎംആർഎൽ പ്രതിനിധികളിൽ നിന്ന് വിവരശേഖരണം നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ മകൾ ടി വീണയെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം.

TAGS :

Next Story