കരുവന്നൂർ കേസിൽ സിപിഎം കൗൺസിലർമാരെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കേസിലെ പ്രതിയായ സതീഷ് കുമാർ കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണത്തിൽനിന്ന് കൗൺസിലർമാർ പങ്ക് പറ്റിയെന്നാണ് ഇഡിയുടെ ആരോപണം

കൊച്ചി:കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം കൗൺസിലർമാരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ മധു അമ്പലപുരം എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇരുവരും നേരത്തെ നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള അന്വേഷണസംഘത്തിന്റെ തീരുമാനം.
കേസിലെ പ്രതിയായ സതീഷ് കുമാർ കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണത്തിൽനിന്ന് അനൂപ് ഡേവിഡ് കാടയും മധു അമ്പലപുരവും പങ്ക് പറ്റിയെന്നാണ് ഇഡിയുടെ ആരോപണം. കേസിലെ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി ഇ ഡി, കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതി പട്ടികയിൽ 50 പേരും 5 സ്ഥാപനങ്ങളുമാണ് ഉണ്ടായിരുന്നത്.
Next Story
Adjust Story Font
16