എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു
കുറ്റ്യാടി മരുതോങ്കര പള്ളിയിൽ 40 വർഷത്തോളം ഖാദിയായി സേവനം ചെയ്തിട്ടുണ്ട്.
കുറ്റ്യാടി: എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) അന്തരിച്ചു. കുറ്റ്യാടി ഇസ്‌ലാമിയ കോളേജിലും അൽ മദ്രസ ഇസ്‌ലാമിയയിലും അധ്യാപകനായിരുന്ന കുഞ്ഞബ്ദുല്ല മൗലവി ഗ്രന്ഥ രചയിതാവ് കൂടിയായിരുന്നു. കുറ്റ്യാടി മരുതോങ്കര പള്ളിയിൽ 40 വർഷത്തോളം ഖാദിയായി സേവനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക അനന്തരാവകാശ നിയമങ്ങളിലും സ്ത്രീ അവകാശ വിഷയങ്ങളിലും കർമ ശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടിയിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
നിരവധിയായ വേദികളിൽ പ്രസംഗകനായും സാമൂഹിക വിഷയങ്ങളിൽ മധ്യസ്ഥനായും എട്ടു പതിറ്റാണ്ടോളം കുഞ്ഞബ്ദുല്ല മൗലവി പൊതുരംഗത്ത് നിറഞ്ഞുനിന്നു. വിദഗ്ധനായ ഒരു കർഷകനും കൂടിയായിരുന്നു അദ്ദേഹം. അധ്യാപനത്തോടൊപ്പം കൃഷിയും തന്റെ ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കൊണ്ടുനടന്നിരുന്നു.
ഭാര്യമാർ: കുഞ്ഞി ഫാത്തിമ ചേലക്കാട്, സുബൈദ പാറച്ചാലിൽ പാറക്കടവ്. മക്കൾ: ജൗഹർ ( തണൽ കുറ്റ്യാടി) വി.എം ലുഖ്മാൻ (പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി കുറ്റ്യാടി ഏരിയ, അധ്യാപകൻ ഗവ. യുപി സ്‌കൂൾ നാദാപുരം) ഫർഹാന (പ്രിൻസിപ്പൽ, മദ്‌റസതുൽ ഖുർആൻ, കീഴരിയൂർ) ജുബൈർ (വയർമാൻ) അസ്ഹർ (അധ്യാപകൻ, ഐഡിയൽ പബ്ലിക് സ്‌കൂൾ കുറ്റ്യാടി) അജ്ദർ (അസി.പ്രൊഫസർ, ഗവ. കോളജ്, കാസർഗോഡ്) മാഹിർ (ബെല്ലാരി എയർപോർട്ട് അതോറിറ്റി)
മരുമക്കൾ: ഹസീന ഓമശ്ശേരി, മൈമൂനത്ത് വാണിമേൽ, സി.വി അബ്ദുസ്സലാം കീഴരിയൂർ, മുബീന ചെറിയ കുമ്പളം, സജ്‌ന ശാന്തിനഗർ, മുഹ്‌സിന വേങ്ങേരി
സഹോദരങ്ങൾ: അബൂബക്കർ മൗലവി കായക്കൊടി, കുട്ടി ഹസൻ, അബ്ദുറഹ്‌മാൻ എടച്ചേരി, ആയിശ, കെ.എസ് മറിയം പാറക്കടവ്.
Adjust Story Font
16