Quantcast

കോവിഡ് സ്ഥിരീകരിച്ചതോടെ ഇടമലക്കുടിയിലെ വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയില്‍

കോവിഡ് കാലത്തും റെഗുലർ ക്ലാസുകൾ നടത്തി സംസ്ഥാനമാകെ ശ്രദ്ധ നേടിയ വിദ്യാലയമാണ് ഇടമലക്കുടി ഗവൺമെന്‍റ് എൽ.പി സ്കൂൾ

MediaOne Logo

Web Desk

  • Published:

    18 July 2021 2:22 AM GMT

കോവിഡ് സ്ഥിരീകരിച്ചതോടെ ഇടമലക്കുടിയിലെ വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയില്‍
X

ഇടുക്കി ഇടമലക്കുടിയിലെ വിദ്യാർഥികളുടെ പഠനം വീണ്ടും പ്രതിസന്ധിയിൽ. പഞ്ചായത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനാൽ റെഗുലർ ക്ലാസ് അവസാനിപ്പിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. ഇതോടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പഞ്ചായത്തിലെ കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കോവിഡ് കാലത്തും റെഗുലർ ക്ലാസുകൾ നടത്തി സംസ്ഥാനമാകെ ശ്രദ്ധ നേടിയ വിദ്യാലയമാണ് ഇടമലക്കുടി ഗവൺമെന്‍റ് എൽ.പി സ്കൂൾ. പഞ്ചായത്ത് കോവിഡ് മുക്തമായിരുന്നതിനാലാണ് റെഗുലർ ക്ലാസ് തുടങ്ങാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച പഞ്ചായത്തിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ തിങ്കളാഴ്ച മുതൽ റെഗുലർ ക്ലാസ് നിർത്തിവെക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

ഇടമലക്കുടിയിലെ 24 കുടികളിലും മൊബൈൽ റേഞ്ചോ കേബിൾ കണക്ഷനോ ഇല്ലാത്തതിനാൽ മേഖലയിൽ ഓൺലൈൻ പഠനം സാധ്യമാകില്ല. കഴിഞ്ഞ വർഷം പഞ്ചായത്തിൽ ഓൺലൈൻ പഠനം നടന്നിരുന്നില്ല എന്നാണ് മൂന്നാർ എഇഒ നേരത്തെ പറഞ്ഞിരുന്നത്. അധ്യാപകർ കുടികളിലേക്ക് നേരിട്ടെത്തി പഠനപ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അലോചിക്കുന്നത്. എന്നാൽ ആകെയുള്ള രണ്ട് അധ്യാപകർ വനത്തിലെ വിവിധ ഭാഗങ്ങളിലുള്ള കുടികളിൽ എത്തി കുട്ടികളെ പഠിപ്പിക്കുക പ്രായോഗികമല്ല. ഇതോടെ പഞ്ചായത്തിലെ നൂറിലധികം വിദ്യാർഥികളുടെ പഠനമാണ് മുടങ്ങുന്നത്.

TAGS :

Next Story