അഭിരുചി അളക്കാം എജുകഫെയിലൂടെ
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാവും
കോഴിക്കോട്: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജു കഫെ' കേരളത്തിലെത്തുമ്പോൾ നിരവധി അവസരങ്ങളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. മേയ് 20, 21 തീയതികളിൽ കോഴിക്കോട് ടാഗോർ സെന്റനറി ഹാളിലും മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലും നടക്കുന്ന എജുകഫെയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാവുന്ന സെഷനുകളും കരിയർ ശിൽപ്പശാലകളുമടക്കം നിരവധി പരിപാടികൾ അരങ്ങേറും.
വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണ്ണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിനായി സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) കഴിഞ്ഞ 15 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ആണ് എജുകഫെയിലെ പ്രധാന വിഭവങ്ങളിലൊന്ന്. 'സി ഡാറ്റ്' എന്ന സിജിയുടെ ഈ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാവും. 1600 രൂപവരുന്ന ഈ ടെസ്റ്റിന് എജുകഫെയിലുടെ 999 രൂപക്ക് വിദ്യാർഥികൾക്ക് പങ്കെടുക്കാം. എജുകഫെയുടെ രജിസ്ട്രേഷൻ സമയത്തുതന്നെ ഈ ഓപ്ഷൻ സ്വീകരിക്കാനും കഴിയും.
സൈലം (Xylem) നടത്തുന്ന 'Buzz the Brain' ക്വിസ് മത്സരമാകും എജുകഫെയെ ആകർഷകമാക്കുന്ന മറ്റൊന്ന്. ഇതുകൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകളും എജുകഫെയിലുണ്ടാകും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് ഇത് സൗജന്യമായിരിക്കും. കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവീസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.
ഓൺലൈനായി എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. തന്നിരിക്കുന്ന QRകോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. അതുകൂടാതെ ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാം. കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ നടക്കുന്ന എജുകഫെയിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9497 197 794, വെബ്സൈറ്റ്: https://myeducafe.com/. സൈലം (Xylem) ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സെറ്റെയിപ്പ് (Steyp) ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.
Adjust Story Font
16