Quantcast

പത്താം ക്ലാസ് പാസായവർക്ക് മലയാളം വായിക്കാനറിയില്ല; സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി വിദ്യാഭ്യാസവകുപ്പ്

മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പാക്കാൻ സിബിഎസ്‌സി, ഐസിഎസ്‌സി സ്‌കൂളുകളിലും പരിശോധന നടത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്

MediaOne Logo

Web Desk

  • Updated:

    2024-07-12 09:56:32.0

Published:

12 July 2024 9:55 AM GMT

Malayalam_education department
X

തിരുവനന്തപുരം: മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പാക്കാൻ സ്കൂളുകളിൽ പരിശോധന നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അതാത് ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധന നടത്തി മൂന്ന് മാസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. 2018ലെ മലയാള ഭാഷാ പഠന ചട്ടം പ്രകാരം ആണ് നിർദേശം. CBSE, ICSE, സൈനിക/ കേന്ദ്രീയ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള പരിശോധനകൾ നടത്താൻ അതത് ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. 3 മാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ സ്‌കൂളുകളിൽ പരിശോധന നടത്തി ഒരു മാസത്തിനുള്ളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം.

2018ലെ മലയാള ഭാഷ പഠന ചട്ടങ്ങളുടെ അന്ത:സത്ത ഉൾക്കൊണ്ടുതന്നെ ഈ വർഷത്തെ സ്‌കൂൾ പരിശോധന നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. മുൻ വർഷം പരിശോധന നടത്തിയ റിപ്പോർട്ടും അടിയന്തരമായി സമർപ്പിക്കണം. പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്ക് പോലും മലയാളം വായിക്കാൻ അറിയില്ല എന്ന ആരോപണം ശക്തമായതോടെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ ശക്തമാക്കുന്നത്.

TAGS :

Next Story