പ്രൊഫസര്‍ കെ.എ. സിദ്ദീഖ് ഹസന്‍റെ പേരിൽ ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ ഹബ് സ്ഥാപിക്കുന്നു
ഉന്നതവിദ്യാഭ്യാസത്തിനായി ഒരു വർഷം 100 പേർക്ക് വീതം സ്കോളർഷിപ്പ് നല്‍കാനും തീരുമാനിച്ചതായും ആരിഫലി അറിയിച്ചു.
അന്തരിച്ച ജമാഅത്തെ ഇസ്‍ലാമി നേതാവ് പ്രൊഫസര്‍ കെ.എ. സിദ്ദീഖ് ഹസന്‍റെ പേരിൽ ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ ഹബ് സ്ഥാപിക്കുന്നു. സാമൂഹിക സേവനത്തിനുള്ള ദേശീയ അവാർഡും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പും ഏർപ്പെടുത്താനും തീരുമാനം. പ്രബോധനം വാരികയിടെ സിദ്ദീഖ് ഹസൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യവെ ജമാഅത്തെ ഇസ്‍ലാമി ദേശീയ സെക്രട്ടറി ജനറല്‍ ടി ആരിഫലിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവർക്കായി ജീവിതം മാറ്റിവെച്ച പ്രൊഫസര്‍ കെ.എ. സിദീഖ് ഹസന്‍ സാഹിബിന്‍റെ ബഹുമാനാർഥമാണ് വിദ്യാഭ്യാസ ഹബ് സ്ഥാപിക്കാനും അവാർഡും ഏർപ്പെടുത്താനും തീരുമാനിച്ചതെന്ന് ഹ്യൂമന്‍ വെല്‍ഫയർ ട്രസ്റ്റ് ചെയർമാന്‍ കൂടിയായ ടി. ആരിഫലി പറഞ്ഞു
ഉന്നതവിദ്യാഭ്യാസത്തിനായി ഒരു വർഷം 100 പേർക്ക് വീതം സ്കോളർഷിപ്പ് നല്‍കാനും തീരുമാനിച്ചതായും ആരിഫലി അറിയിച്ചു. പ്രബോധനം സിദ്ധിഖ് ഹസൻ പ്രത്യേക പതിപ്പ് അക്ഷരസ്മൃതി ടി. ആരിഫലി പ്രകാശനം ചെയ്തു.
ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, ഒ. അബ്ദുറഹ്മാൻ, കെ.പി. രാമനുണ്ണി, ഡോ. പി.സി. അൻവർ, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക മത രംഗത്തെ പ്രമുഖരായ മുന്നൂറോളം പേരുടെ സിദ്ദീഖ് ഹസനെക്കുറിച്ച് ഓർമകളാണ് 304 പേജുകളുള്ള അക്ഷര സ്മൃതിയിലുള്ളത്.
Adjust Story Font
16