Quantcast

വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ആരോഗ്യപ്രശ്‌നങ്ങളുള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്‌സിൻ എടുക്കാത്ത അധ്യാപകരെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കില്ല.

MediaOne Logo

Web Desk

  • Published:

    30 Nov 2021 10:06 AM GMT

വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
X

വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്‌സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും മന്ത്രി പറഞ്ഞു. മാർഗരേഖ കർശനമായി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യപ്രശ്‌നങ്ങളുള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്‌സിൻ എടുക്കാത്ത അധ്യാപകരെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാനാവില്ല. വിദ്യാഭ്യാസരംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രശ്‌നം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപരിപഠനത്തിന് അർഹതയുള്ളവർക്ക് സീറ്റ് ഉറപ്പാക്കും. സംസ്ഥാനത്തെ 21 താലൂക്കുകളിൽ സീറ്റ് കുറവുള്ളതായി കണ്ടെത്തി. ഇത് പരിഹരിക്കാൻ 75 പുതിയ ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story