മാസപ്പിറ കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായി
കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ പത്തിന്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിവിധ ഖാസിമാരും മതനേതാക്കളുമാണ് ഇക്കാര്യം അറിയിച്ചത്.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് മദനി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെയും സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരിയുടെയും പ്രതിനിധികൾ, സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്.
നാളെ ദുൽഹിജ്ജ ഒന്നും ബലിപെരുന്നാൾ ജൂലൈ പത്തിന് ഞായറാഴ്ചയായും ആയിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. അറഫാദിനം ജൂലൈ ഒൻപത് ശനിയാഴ്ചയായിരിക്കും. ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. അതനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ ഒൻപതിനും അറഫാദിനം എട്ടിന് വെള്ളിയാഴ്ചയുമായിരിക്കും.
Summary: Kerala to officially celebrate Eidul Adha on July 10
Adjust Story Font
16