Quantcast

ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പറഞ്ഞു വിടൂ; ഗതാഗത മന്ത്രിക്ക് പരാതി നൽകി ഡ്രൈവർ യദു

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യദുവിനെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-06-27 11:34:32.0

Published:

27 Jun 2024 11:11 AM GMT

Either take it back or leave it; Driver Yadu filed a complaint with the Transport Minister,mayor, ARYA RAJENDRAN,ksrc dirver,trivandrum, latest news malayalam,ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞു വിടൂ; ഗതാഗത മന്ത്രിക്ക് പരാതി നൽകി ഡ്രൈവർ യദു
X

തിരുവനന്തപുരം: മേയറുമായുള്ള തർക്കത്തെ തുടർന്ന് ജോലിയിൽനിന്ന് മാറ്റി നിർത്തിയ കെ.എസ്.ആർ.ടി താത്കാലിക ഡ്രൈവർ യദു ഗതാഗത മന്ത്രിക്ക് പരാതി നൽകി. തന്നെ ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു കത്തെഴുതിയത്. ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞു വിടണമെന്ന് യദു കത്തിൽ പറഞ്ഞു.

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര് നടന്നത്. തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം.

TAGS :

Next Story