എളമക്കര കൂട്ട ബലാത്സംഗം: പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ, രേഖകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ചതിനാണ് നടപടി
യുവതിയെ പീഡനത്തിനിരയാക്കിയ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: എളമക്കരയിലെ കൂട്ടബലാൽസംഗത്തിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ. മതിയായ രേഖകകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ചതിനാണ് ഇരുപതുകാരിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ റിമാൻഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റിലെ വനിതകളടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജോഗിത, വിപിൻ തുടങ്ങിയവരാണ് പിടിയിലായത്.
എട്ട് വർഷമായി രാജ്യത്തെ ഡൽഹി, കൊൽക്കത്ത തുടങ്ങി വിവിധ നഗരങ്ങളിൽ യുവതിയെ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. 12ാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയിൽ എത്തിയത്. ബെംഗളുരുവിൽ നിന്ന് പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിൽ എത്തിച്ചത്. ഇരുപതിലേറെ പേർക്കാണ് എളമക്കരയിലെ പെൺവാണിഭ സംഘം പെൺകുട്ടിയെ കൈമാറിയത്.
Next Story
Adjust Story Font
16