Quantcast

പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് നടത്തിപ്പിന് നൽകുന്നത് ആലോചിക്കും; സ്വകാര്യവൽക്കരണത്തെ പിന്തുണച്ച് സിഐടിയു

തിരുവനന്തപുരത്ത് നടക്കുന്നത് ആശമാരുടെ സമരമല്ല രാഷ്ട്രീയ സമരമാണെന്നും കരീം

MediaOne Logo

Web Desk

  • Updated:

    8 March 2025 4:48 AM

Published:

8 March 2025 2:58 AM

elamaram kareem
X

കൊല്ലം: സ്വകാര്യവൽക്കരണത്തെ പിന്തുണച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കാലങ്ങളായി അടഞ്ഞുകിടക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് നടത്തിപ്പിന് നൽകുന്നത് ആലോചിക്കും. മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖ മുന്നണിയിൽ അടിച്ചേൽപ്പിക്കില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എളമരം കരീം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടക്കുന്നത് ആശമാരുടെ സമരമല്ല രാഷ്ട്രീയ സമരമാണെന്നും കരീം മീഡിയവണിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നവകേരള രേഖ ഇടത്‍നയത്തിൽ നിന്ന് വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. എന്തൊക്കെയാണ് ഇടത് നയം എന്ന് പറയേണ്ടത് കോൺഗ്രസ് അല്ല . പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുക. എൽഡിഎഫ് നിലപാടുകളെ ആകെ ഇല്ലാതാക്കുന്ന ഒരു സമീപനം ഉണ്ടാവില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

Watch video


TAGS :

Next Story