Quantcast

ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാൽ വിഴിഞ്ഞം പദ്ധതി വേണ്ടെന്ന് വെക്കാനാവില്ല: എളമരം കരീം എം.പി

ഭൂരിഭാഗം ആളുകളും തുറമുഖത്തിന് അനുകൂലമാണ്. കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും എളമരം കരീം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 Nov 2022 3:15 PM

ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാൽ വിഴിഞ്ഞം പദ്ധതി വേണ്ടെന്ന് വെക്കാനാവില്ല: എളമരം കരീം എം.പി
X

കോഴിക്കോട്: ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാൽ വിഴിഞ്ഞം പദ്ധതി വേണ്ടെന്ന് വെക്കാനാവില്ലെന്ന് എളമരം കരീം എം.പി. വെടിവെപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരോ ഗൂഢാലോചന നടത്തുന്നുവെന്ന് തോന്നത്തക്ക വിധത്തിലാണ് കാര്യങ്ങൾ പോകുന്നത്. അങ്ങനെ വന്നാൽ അതിലെ രക്തസാക്ഷിയെ ഉയർത്തിപ്പിടിച്ച് വിമോചന സമരത്തിലേക്ക് എത്തിക്കാൻ പറ്റുമോ എന്ന് നോക്കുന്നുവരുണ്ടെന്നും എളമരം കരീം പറഞ്ഞു.

ലത്തീൻ കത്തോലിക്ക വിഭാഗമാണ് വിഴിഞ്ഞത്ത് സമരം നടത്തുന്നത്. അവിടെ ഭൂരിപക്ഷമുള്ളത് ലത്തീൻ കത്തോലിക്ക വിഭാഗമല്ല. അവിടത്തെ ഭൂരിഭാഗം ആളുകളും തുറമുഖത്തിന് അനുകൂലമാണ്. കേരളത്തിന് വലിയ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും എളമരം കരീം പറഞ്ഞു.

TAGS :

Next Story