Quantcast

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു

ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്‌ഫിയുടെ പദ്ധതിയെന്നും നടന്നത് ജിഹാദി പ്രവർത്തനമാണെന്നും എൻ.ഐ.എ കുറ്റപത്രം

MediaOne Logo

Web Desk

  • Updated:

    2023-09-30 09:41:10.0

Published:

30 Sep 2023 9:35 AM GMT

Elathur train arson case, Shahrukh Saifi, NIA filed the charge sheet, Latest malayalam news, എലത്തൂർ തീവണ്ടി തീവെപ്പ് കേസ്, ഷാരൂഖ് സൈഫി, എൻഐഎ കുറ്റപത്രം സമർപ്പിച്ചു, ഏറ്റവും പുതിയ മലയാളം വാർത്ത
X

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻ.ഐ.എ കുറ്റപത്രം നൽകി. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്‌ഫിയുടെ പദ്ധതിയെന്നും നടന്നത് ജിഹാദി പ്രവർത്തനമാണെന്നും എൻ.ഐ.എയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്.

പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്‌ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് എലത്തൂർ ട്രെയിൻ തീവെപ്പ് നടക്കുന്നത്. സംഭവത്തിൽ ഒരു കുഞ്ഞ് ഉള്‍പ്പടെ മൂന്ന് പേർക്ക് ജിവഹാനി സംഭവിച്ചിരുന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ചത് പൊലീസ് ആയിരുന്നു. പിന്നീട് യു.എ.പി.എ ചുമത്തിയതിന് പിന്നാലെ എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന് ആറ് മാസത്തിന് ശേഷമാണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിക്കുന്നത്.

TAGS :

Next Story