Quantcast

എലത്തൂർ ട്രെയിനിലെ തീവെപ്പ്: പ്രതി ഷാരൂഖ് സെയ്ഫിയെ ജയിലിലേക്ക് മാറ്റും

ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി

MediaOne Logo

Web Desk

  • Updated:

    7 April 2023 6:43 AM

Published:

7 April 2023 5:57 AM

elathur train attack shahrukh saifi explanation
X

കോഴിക്കോട്: എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു.ഈ മാസം 28 വരെയാണ് റിമാൻഡ് കാലാവധി.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലെത്തി മജിസ്‌ട്രേറ്റ് പ്രതിയെ കണ്ടു. ഷാരൂഖ് സെയ്ഫിയെ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ മെഡിക്കൽ ബോർഡ് യോഗം ചേരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.

മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടുന്നത്. പിന്നീട് ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖിനെ കേരളത്തിലേക്ക് എത്തിച്ചത്.

പ്രതിയുമായി കേരളത്തിലെത്തിയപ്പോള്‍ പൊലീസിന് സംഭവിച്ച സുരക്ഷാവീഴ്ചയും ഏറെ വിവാദമായിരുന്നു.വെറും മൂന്ന് പൊലീസുകാര്‍ മാത്രമായിരുന്നു പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. ഇതിനിടയില്‍ കണ്ണൂരില്‍ വെച്ച് പ്രതിയുമായെത്തിയ വാഹനം പഞ്ചറാകുകയും മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറിയെങ്കിലും വഴി തെറ്റുകയും ചെയ്തു. ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് എത്തിച്ച പ്രതിയെ കോഴിക്കോട് എ.ആര്‍ ക്യാമ്പിലെത്തിച്ച്‌ ചോദ്യം ചെയ്തിരുന്നു. ഉച്ചയോടെയാണ് വൈദ്യ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്.


TAGS :

Next Story