Quantcast

'ഞാൻ നിരപരാധി, കേസ് രാഷ്ട്രീയ പ്രേരിതം'; എൽദോസ് കുന്നപ്പിള്ളിൽ കെപിസിസിക്ക് വിശദീകരണം നൽകി

വക്കീൽ മുഖേന കെപിസിസി ഓഫീസിൽ വിശദീകരണം ലഭിച്ചതായി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 Oct 2022 9:09 AM GMT

ഞാൻ നിരപരാധി, കേസ് രാഷ്ട്രീയ പ്രേരിതം; എൽദോസ് കുന്നപ്പിള്ളിൽ കെപിസിസിക്ക് വിശദീകരണം നൽകി
X

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിലുള്ള എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകി.വക്കീൽ മുഖേന കെപിസിസി ഓഫീസിൽ വിശദീകരണം ലഭിച്ചതായി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

താൻ നിരപരാധിയാണെന്ന് കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് ചൂണ്ടിക്കാട്ടിയ എൽദോസ് യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം നൽകിയിട്ടുണ്ട്. പാർട്ടി നടപടിയെടുക്കും മുൻപ് തന്നെ കൂടി കേൾക്കണമെന്നും വിശദീകരണത്തിൽ എൽദോസ് ആവശ്യപ്പെട്ടു.

പരാതിക്കാരി ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും എൽദോസ് തള്ളി. പിആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ താൻ പരിചയപ്പെടുന്നത്. പരാതിക്കാരിക്കെതിരെ രണ്ടു വാറന്റുകളുണ്ടെന്നും എൽദോസ് ചൂണ്ടിക്കാട്ടി. യുവതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൽദോസ് പറയുന്നു.

അതേസമയം, എൽദോസിന് വീഴ്ച പറ്റിയെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ഒളിവിൽ പോകാതെ പാർട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. കോടതി ഉത്തരവ് എന്തായാലും നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.

ഇതിനിടെ എൽദോസ് കുന്നപ്പിള്ളിൽ എം എൽ എക്കെതിരെ പാർട്ടി നടപടി വൈകിയത് തെറ്റായി പോയെന്ന് കെ മുരളീധരൻ എം പി കുറ്റപ്പെടുത്തി. എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ലെന്നും എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണെന്നും കെ മുരളീധരൻ പറഞ്ഞു.

TAGS :

Next Story