വോട്ടർ പട്ടിക ചോര്‍ന്നെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു
കമ്മീഷൻ സൂക്ഷിച്ചിരുന്ന രണ്ടു കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി നൽകിയിരുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ഗൂഢലോചന, മോഷണം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കമ്മീഷൻ സൂക്ഷിച്ചിരുന്ന രണ്ടു കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി നൽകിയിരുന്നത്. ജോയിന്‍റ് ചീഫ് ഇലക്ടൽ ഓഫീസറാണ് പരാതി നൽകിയത്.
തിരുവനന്തപുരം യൂണിറ്റ് എസ്.പി ഷാനവാസ് കേസ് അന്വേഷിക്കും. വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. 4.34 ലക്ഷം ഇരട്ട, വ്യാജ വോട്ടർമാർ ഉള്ളതായി രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഓപ്പറേഷൻ ട്വിൻസ് എന്ന പേരിലായിരുന്നു ഇരട്ട വോട്ടുകളുടെ പട്ടിക പ്രതിപക്ഷം പുറത്ത് വിട്ടിരുന്നത്.
Next Story
Adjust Story Font
16