Quantcast

ചേലക്കരയിലെ തെരഞ്ഞെടുപ്പ് തോൽവി; ചേലക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജിവെച്ചു

രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് അനീഷ്

MediaOne Logo

Web Desk

  • Published:

    16 Dec 2024 3:11 PM GMT

ചേലക്കരയിലെ തെരഞ്ഞെടുപ്പ് തോൽവി; ചേലക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജിവെച്ചു
X

ചേലക്കര: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.എം അനീഷ് രാജി വെച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് അനീഷ് പറഞ്ഞു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് മെയിൽ അയച്ചു.

ചേലക്കരയിലെ സ്ഥാനാർത്ഥിക്കെതിരായി കോൺഗ്രസിനകത്ത് യാതൊരു എതിർപ്പും ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അനീഷ് പറഞ്ഞിരുന്നു. ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചകൾ നടത്തിയത് ഔദ്യോഗിക ചുമതലകളിൽ ഇല്ലാത്തവരാണെന്നും അനീഷ് പറഞ്ഞു. ചേലക്കരയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയായിരുന്നു നേതൃത്വത്തിന് പാളിച്ച ഉണ്ടായെന്ന വിമർശനവുമായി കോൺ?ഗ്രസിന്റെ പ്രാദേശിക നേതാക്കൾ രംഗത്തെത്തിയത്. രമ്യ ഹരിദാസ് 100 ശതമാനം തോൽവി ഉറപ്പിച്ച സ്ഥാനാർത്ഥി ആണ് എന്നായിരുന്നു പ്രാദേശിക നേതാക്കളുടെ വിമർശനം.

വാർത്ത കാണാം-

TAGS :

Next Story