Quantcast

ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തണം: എൻജിഒ അസോസിയേഷൻ യോഗത്തിൽ കൈയാങ്കളി

അഞ്ചര വർഷമായി ചവറ ജയകുമാർ പക്ഷമാണ് ഭരണം നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    6 Feb 2025 10:49 AM

Published:

6 Feb 2025 10:46 AM

ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തണം: എൻജിഒ അസോസിയേഷൻ യോഗത്തിൽ കൈയാങ്കളി
X

തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം. ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും ജനറൽ സെക്രട്ടറി ജാഫർഖാനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു ബഹളം നടന്നത്.

സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട ഒരു വിഭാഗം ഓഫീസിന് പുറത്തും, ജയകുമാറിനെ അനുകൂലിക്കുന്നവർ ഓഫീസിനകത്തും നില ഉറപ്പിച്ചു. അഞ്ചര വർഷമായി തുടരുന്ന സംസ്ഥാന കമ്മറ്റി മാറണം എന്ന ആവശ്യപ്പെട്ടതിന് പിന്നാലെ ജയകുമാർ പക്ഷം കൗൺസിൽ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. അഞ്ചര വർഷമായി ചവറ ജയകുമാർ പക്ഷമാണ് ഭരണം നടത്തുന്നത്.

എ.എം ജാഫർഖാനെ എൻജിഒ അസോസിയേഷനിൽ നിന്ന് പുറത്താക്കിക്കിയതായി ചവറ ജയകുമാർ പറഞ്ഞു. കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിനാണ് നടപടിയെന്നും പ്രസിഡന്റിന്റെ അഭാവത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് അസാധുവാണെന്നും ജയകുമാർ പ്രതികരിച്ചു. എന്നാൽ നിലവിൽ പ്രസിഡണ്ട് അല്ലാത്ത ഒരാൾക്ക് തന്നെ പുറത്താക്കാൻ അധികാരമില്ലന്നും സംഘടനാ പ്രവർത്തനം തുടരുമെന്നും ജാഫർഖാൻ പറഞ്ഞു.

വാർത്ത കാണാം:

TAGS :

Next Story