വീട്ടിൽ ആകെയുള്ളത് നാല് ബൾബ്; നിർധന കുടുംബത്തിന് ലഭിച്ചത് 34,165 രൂപയുടെ വൈദ്യുതബിൽ
മേരികുളം സ്വദേശി ആഗസ്തിക്കാണ് വൻ തുകയുടെ വൈദ്യുതബിൽ ലഭിച്ചത്.
ഇടുക്കി: ഇടുക്കി അയ്യപ്പൻകോവിലിൽ നിർധന കുടുംബത്തിന് ഭീമമായ ബിൽ നൽകി കെ.എസ്.ഇ.ബി. മേരികുളം സ്വദേശി ആഗസ്തിക്കാണ് 34,165 രൂപയുടെ ബിൽ ലഭിച്ചത്. ബിൽ കുടിശ്ശികയായതോടെ കെ.എസ്.ഇ.ബി വൈദ്യുതബന്ധവും വിച്ഛേദിച്ചു.
സ്വന്തമായുള്ള രണ്ട്ുമുറി വീട്ടിൽ ആഗസ്തിയും മകളും മാത്രമാണ് താമസം. വീട്ടിൽ ആകെയുള്ളത് നാല് സി.എഫ്.എൽ ബൾബുകൾ. ഇലക്ട്രിക് ഉപകരണങ്ങൾ ഒന്നും തന്നെയില്ല. എന്നിട്ടും ഇവർക്ക് ലഭിച്ചത് 34,165 രൂപയുടെ ബില്ലാണ്.
കൂലിപ്പണിക്കാരനായ ആഗസ്തിക്ക് 2006 മുതൽ നാളിതുവരെ ലഭിച്ചത് പരമാവധി 298 രൂപയുടെ ബില്ലാണ്. വൈദ്യുതബന്ധം വിച്ഛേദിച്ചതോടെ പൊതുപ്രവർത്തകരടക്കം ഇടപെട്ടതോടെ അധികൃതരെത്തി പരിശോധന നടത്തി. വയറിങ്ങിലെ അപാകതയാണ് ബിൽ വർധിക്കാൻ കാരണമെന്നാണ് വിശദീകരണം. തൽക്കാലം 14,000 രൂപ അടക്കാനാണ് കെ.എസ്.ഇ.ബിയുടെ നിർദേശം. സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും, തകരാർ പരിഹരിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ഉപ്പുതറ സെക്ഷൻ ഓഫീസ് അറിയിച്ചു.
Adjust Story Font
16