Quantcast

ജൂലൈയിലും വൈദ്യുത ചാർജ് കൂടും; യൂണിറ്റിന് ഒമ്പത് പൈസ കൂടുതലായി ഈടാക്കുമെന്ന് കെ.എസ്.ഇ.ബി

മേയിൽ വൈദ്യുതി വാങ്ങാൻ അധികമായി 19.66 കോടി രൂപ ചെലവഴിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-26 14:51:39.0

Published:

26 Jun 2023 1:18 PM GMT

ജൂലൈയിലും വൈദ്യുത ചാർജ് കൂടും; യൂണിറ്റിന് ഒമ്പത് പൈസ കൂടുതലായി ഈടാക്കുമെന്ന് കെ.എസ്.ഇ.ബി
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം മുതൽ വൈദ്യുതി ചാർജ് കൂട്ടാൻ തീരുമാനം. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂട്ടുക. മേയ് മാസം 19.66 കോടി രൂപ വൈദ്യുതി വാങ്ങാൻ അധികമായി ചിലവഴിച്ചുവെന്ന് കെഎസ്ഇബി അറിയിച്ചു.

നിലവിൽ പത്തുപൈസവരെ സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. അതുകൊണ്ടാണ് ഒമ്പതു പൈസ ഈടാക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം.ഈ മാസം സർചാർജായി യൂണിറ്റിന് 19 പൈസയാണ് ഈടാക്കിയിരുന്നത്.


TAGS :

Next Story