സർവകാല റെക്കോർഡ്; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു
മൊത്തം വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടായി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റായിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടായി.ഇതും സർവകാല റെക്കോർഡാണ്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടാണ് വൈദ്യുതി ഉപഭോഗം കൂടാനുള്ള കാരണം. കഴിഞ്ഞ വർഷം ഇത്രയും ചൂടുണ്ടായിട്ടും വൈദ്യുതി ഉപഭോഗം 93 ദശലക്ഷം യൂണിറ്റായിരുന്നു. ഇപ്പോഴത് 100 കടന്നിരിക്കുകയാണ്. അതേസമയം,പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ ഉപയോഗം കൂടിയാൽ സർചാർജ് ഇനത്തിൽ അത് ഉപഭോക്താക്കളിൽ നിന്ന് തന്നെയാണ് ഈടാക്കുക.
കൊടുംചൂടിൽ വെന്തുരുകി കേരളത്തിലെ അഞ്ച് ജില്ലകളിൽ നാല് ഡിഗ്രി വരെ ചൂട് കൂടിയേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. ഉഷ്ണതരംഗ പ്രഖ്യാപനത്തിന് സാധ്യതയുണ്ട്. തൃശൂർ , പാലക്കാട് , കണ്ണൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ് . കോട്ടയം , കോഴിക്കോട് ജില്ലകളിലും ചൂട് കൂടും .
രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം . വേനൽമഴയിൽ എഴുപത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16