'വൈദ്യുതി സബ്സിഡി തുടരും'; പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി കൃഷ്ണന്‍കുട്ടി
''3.1% മാത്രമാണ് വൈദ്യുതി ചാർജ് കൂട്ടിയത്. ചെറിയ ചാർജ് വർധനയില്ലാതെ പോകാനാകില്ല.''
മന്ത്രി കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: വൈദ്യുതി സബ്സിഡി പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി സബ്സിഡി തുടരും. മറിച്ചുള്ളത് തെറ്റായ വാര്‍ത്തയാണെന്നും വൈദ്യുതി തീരുവ സർക്കാർ എടുത്താലും സബ്സിഡി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സബ്സിഡിക്കായി സർക്കാർ സംവിധാനമൊരുക്കുമെന്ന് കൃഷ്ണന്‍കുട്ടി അറിയിച്ചു. 3.1% മാത്രമാണ് വൈദ്യുതി ചാർജ് കൂട്ടിയത്. ചെറിയ ചാർജ് വർധനയില്ലാതെ പോകാനാകില്ല. പുതിയ ജലവൈദ്യുതി പദ്ധതികൾ തുടങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയെന്നു കേൾക്കുമ്പോള്‍ തന്നെ പ്രതിഷേധമാണ്. ചെലവിനനുസരിച്ച് വൈദ്യുതി ചാർജ് കൂടും. സാധ്യത ഉണ്ടായിട്ടും സ്വന്തം ഉൽപാദനം കൂട്ടാനാകുന്നില്ല. പ്രതിപക്ഷത്തിനു പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ വസ്തുത മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Summary: Minister K Krishnankutty dismisses reports of withdrawal of electricity subsidy. The minister clarified that the electricity subsidy will continue
Adjust Story Font
16