വൈദ്യുതി സര്‍ചാര്‍ജ്: വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനം ഉടന്‍
ഈ സാമ്പത്തിക വർഷത്തെ നഷ്ടം നികത്താൻ യൂണിറ്റിന് 14 പൈസ കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം
തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച ശിപാർശയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഉടൻ തീരുമാനമെടുക്കും.ഈ സാമ്പത്തിക വർഷത്തെ നഷ്ടം നികത്താൻ യൂണിറ്റിന് 14 പൈസ കൂട്ടണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. അതേ സമയം മാസം തോറും ഇന്ധന സർചാർജ് ഈടാക്കണമെന്ന കേന്ദ്ര തീരുമാനത്തിൽ സംസ്ഥാനത്തിന്റെ തീരുമാനം വൈകുകയാണ്.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ ഏപ്രിൽ ഒന്ന് മുതൽ ജൂണ് 30 വരെയുള്ള നഷ്ടം നികത്താനാണ് കെ.എസ.്ഇ.ബി സർചാർജ് ആവശ്യപ്പെട്ടത്. 73 കോടിയുടെ അധിക ചെലവുണ്ടായെന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ച ശിപാർശയിലെ കണക്ക്. ഇതിൽ കമ്മീഷന്റെ പൊതു തെളിവെടുപ്പ് പൂർത്തിയായി. ഒരുമാസത്തിനകം തീരുമാനം വരും. 2019ലാണ് ഏറ്റവും ഒടുവിലായി കെഎസ്ഇബിക്ക് സർചാർജ് അുവദിച്ചത്.
ഇത്തവണ അനുവദിക്കാനാണ് സാധ്യത. 14 പൈസയാണ് ബോർഡ് ആവശ്യപ്പെടുന്നതെങ്കിലും അതേ പടി കമ്മീഷൻ അംഗീകരിക്കില്ല. വൈദ്യുതി ചാർജ് കൂടുമെന്നതിനാൽ ഗാർഹിക ഉപഭോക്താക്കളുടെ പ്രതിനിധികൾ ഹിയറിങ്ങിൽ ഇതിനെ ശക്തമായി എതിർത്തു.
Adjust Story Font
16