മൂന്നാറിൽ സഞ്ചാരികളെ മുൾമുനയിൽ നിർത്തി 'പടയപ്പ'
മൂന്നാറിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന മാട്ടുപെട്ടി എക്കോ പോയിന്റിന് സമീപം ഇന്നലെയായിരുന്നു പടയപ്പയുടെ വിളയാട്ടം
ഇടുക്കി: മൂന്നാർ എക്കോ പോയിന്റിൽ സഞ്ചാരികളെ മുൾമുനയിൽ നിർത്തി പടയപ്പയെന്ന കാട്ടാന. മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ച ആന നിരവധി കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തി. മൂന്നാറിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന മാട്ടുപെട്ടി എക്കോ പോയിന്റിന് സമീപം ഇന്നലെയായിരുന്നു പടയപ്പയുടെ വിളയാട്ടം.
ആദ്യം കൗതുക കാഴ്ചയായിരുന്നെങ്കിലും ഒറ്റയാൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ സഞ്ചാരികൾ ഭീതിയിലായി.റോഡിൽ നിലയുറപ്പിച്ച കാട്ടാന സമീപത്ത് വിൽപനക്കായി സൂക്ഷിച്ചിരുന്ന കരിക്കുകൾ അകത്താക്കി.
മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. സമീപത്തുണ്ടായിരുന്ന ബൈക്കുകൾക്കും കേടുപാട് വരുത്തി. ഇതിനിടെ തെയിലക്കൊളുന്തുമായി കടന്നുപോയ ട്രാക്ടർ ആക്രമിക്കാനും ശ്രമിച്ചു. വനപാലകരെത്തി ആനയെ കാടുകയറ്റാനുള്ള ശ്രമങ്ങൾക്കൊടുവിൽ മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് പടയപ്പ മറുകരയെത്തി.
Next Story
Adjust Story Font
16