കുടലുവരെ പുറത്തുവന്നു, ഒന്നും ബാക്കിയില്ല... എൽദോസിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ് കോതമംഗലത്ത് എൽദോസിനെ കാട്ടാന ആക്രമിച്ചത്
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണം. കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടു. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നു.
ജോലികഴിഞ്ഞ് കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു എൽദോസ്. അച്ഛനും അമ്മയും മാത്രമുള്ള കുടുംബത്തിന്റെ അത്താണിയാണ് ഇദ്ദേഹം. ആന്തരികാവയങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. വന്യമൃഗ ആക്രമണങ്ങൾക്ക് പരിഹാരം കാണാതെ മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
എൽദോസ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വെളിച്ചം ഇല്ലെന്നും ഫെൻസിങ് സ്ഥാപിക്കണമെന്ന് അധികൃതർ പറയുന്നതല്ലാതെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പിറകെ ഓടിച്ച് മരത്തിൽ അടിച്ചാണ് കാട്ടാന എൽദോസിനെ കൊലപ്പെടുത്തിയത്. പിന്നാലെ എത്തിയ ആൾ മൃതദേഹം കണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല. ആന പാഞ്ഞടുത്തെങ്കിലും ഇയാൾ ഓടിരക്ഷപെട്ടു.
Adjust Story Font
16