Quantcast

നടുറോഡിൽ കാട്ടാനക്ക് സുഖ പ്രസവം

ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോർത്തേൺ ഔട്ട്‌ലെറ്റ് പാതയിലെ ജല്ലി മലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് വാഹനത്തിന് മുന്നിൽ പിടിയാന കുഞ്ഞിന് ജൻമം നൽകിയത്.

MediaOne Logo

Web Desk

  • Published:

    5 July 2022 3:59 PM GMT

നടുറോഡിൽ കാട്ടാനക്ക് സുഖ പ്രസവം
X

ഇടുക്കി: തിങ്കളാഴ്ച്ച രാവിലെ മറയൂരിൽ നിന്നും തമിഴ്‌നാട്ടിലെ ഉദുമൽപേട്ടയിലേക്ക് പച്ചക്കറി കയറ്റാൻ പോയ വാഹനത്തിന് മുന്നിൽ കാട്ടാനയുടെ സുഖപ്രസവം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോർത്തേൺ ഔട്ട്‌ലെറ്റ് പാതയിലെ ജല്ലി മലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് വാഹനത്തിന് മുന്നിൽ പിടിയാന കുഞ്ഞിന് ജൻമം നൽകിയത്. രാവിലെ അഞ്ചു മണിയോടെയാണ് തമിഴ്‌നാട്ടിൽ നിന്നും നിർമാണ സാധനങ്ങളുമായി എത്തിയ വാഹത്തിന് മുന്നിലാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്. പിന്നീടാണ് ഇവർക്ക് കാട്ടാനയുടെ പ്രസവമാണെന്ന് മനസ്സിലായത്. പിന്നീട് ഇരു വശങ്ങളിൽ നിന്നുമെത്തിയ വാഹനങ്ങൾ ഈ ഭാഗത്തേക്ക് കടന്നു പോകാതെ ശ്രദ്ധിക്കുകയും ചെയ്തു.

കാട്ടാനക്കൂട്ടം മാറുകയും പിടിയാന കുട്ടിയാനയുമായി കാട്ടിനുള്ളിലേക്ക് പോയതിനു ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. വാഹനങ്ങൾ ഒന്നും അടുത്തേക്ക് ചെല്ലാതെയും ശബദമുണ്ടാകാതെയും കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവം നടുറോഡിൽ നടന്നു. മറയൂർ സ്വദേശി ദുരൈ,നൂറ് വീട് സ്വദേശി മുരുകേശൻ, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാർ, സുഭാഷ് എന്നിവരാണ് വാഹനങ്ങളെ നിയന്ത്രിച്ചത്. പ്രസവം കഴിഞ്ഞ് കാടിനുള്ളിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ആറുമണി പിന്നിട്ടിരുന്നു.

TAGS :

Next Story