മലപ്പുറം പുതിയങ്ങാടി നേർച്ചക്കിടെ ആന ആക്രമിച്ച സംഭവം; പരിക്കേറ്റയാൾ മരിച്ചു
കോട്ടക്കലിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ആക്രമിച്ച സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻ കുട്ടി (65) ആണ് മരിച്ചത്. കോട്ടക്കലിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രി 12.30 നാണ് സംഭവം .പുലർച്ചെ 2.15 ഓടെയാണ് ആനയെ തളച്ചത്.പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഭയന്നോടിയ നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നു.
Next Story
Adjust Story Font
16