ഇടുക്കിയിൽ വനമേഖലയിലൊളിപ്പിച്ച ആനക്കൊമ്പുകൾ കണ്ടെടുത്തു
വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: ഇടുക്കി മാങ്കുളത്തിന് സമീപം ആവറുകുട്ടിയിൽ വനമേഖലയിൽ ഒളിപ്പിച്ച നിലയിൽ ആനക്കൊമ്പുകൾ കണ്ടെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുറത്തിക്കുടിയിൽ നിന്ന് 9 കിലോ തൂക്കമുള്ള രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തിരുന്നു. ഈ കേസിലെ പ്രതികളിലൊരാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ആനക്കൊമ്പുകള്‍ കൂടി കണ്ടെടുത്തത്.
ആനക്കൊമ്പ് ആവറുകുട്ടി ഭാഗത്തെ വനത്തില്‍ നിന് ശേഖരിച്ചതാണെന്നായിരുന്നു പ്രതികള്‍ നല്‍കിയ വിവരം. സംഭവത്തില്‍ പുരുഷോത്തമന്‍, സതീഷ്, ബാലന്‍ എന്നിവര്‍ പിടിയിലായിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16