ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തൃശൂരില്‍ ഓയിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ
ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പൊലീസിന് മൊഴി നൽകി

തൃശൂർ: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശൂർ മുണ്ടൂരിലാണ് സംഭവം. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പൊലീസിൽ കീഴടങ്ങി. ഗൾഫ് പെട്രോൾ കെമിക്കൽസിലെ ഡ്രൈവറായിരുന്നു ഇയാൾ.
പിരിച്ചുവിട്ടതിന് വൈരാഗ്യത്തിലാണ് ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.സംഭവത്തിന് ശേഷം പ്രതി പേരാമംഗലം മെഡിക്കൽ കോളേജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
Next Story
Adjust Story Font
16