ആസന്നമായ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജാനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുക: കെ.എൻ.എം
ഭരണഘടനാമൂല്യങ്ങളും ബഹുസ്വരതയും സംരക്ഷിക്കുന്നതിൽ ഈ തെരഞ്ഞെടുപ്പ് നിർണായകമായതിനാൽ ഒരു വോട്ടും പാഴാക്കാതെ വിനിയോഗിക്കണമെന്നും കെ.എൻ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കോഴിക്കോട്: ആസന്നമായ പാർലമെൻറ് തെരഞ്ഞെടുപ്പ് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങളും ബഹുസ്വരതയും സംരക്ഷിക്കാനുള്ള നിർണായക പോരാട്ടമായതിനാൽ മതേതര ജാനാധിപത്യ ചേരിക്ക് ശക്തിപകരുന്ന നിലയിൽ ഒരു വോട്ടും പാഴാക്കാതെ വിനിയോഗിക്കണമെന്ന് കെ.എൻ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ചയാണ്. അതുകൊണ്ട് വോട്ട് ചെയ്യാത്ത അവസ്ഥ ഉണ്ടാകരുതെന്നും ജുമുഅക്ക് മുമ്പും പിമ്പുമായി ക്രമീകരണം നടത്തി ജനാധിപത്യത്തിൻറെ നിലനിൽപ്പിൻറെ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഗൗരവപൂർവം സമീപിക്കണമെന്നും നിസ്സംഗത അരുതെന്നും കെ.എൻ.എം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. നൂർമുഹമ്മദ് നൂർഷ, പ്രൊഫ എൻ.വി അബ്ദുറഹിമാൻ, ഡോ ഹുസൈൻ മടവുർ, മുഹമ്മദ് സലീം സുല്ലമി, എ. അസ്ഗറലി, എം. സ്വലാഹുദ്ധീൻ മദനി, ഡോ. പി.പി അബ്ദുൽ ഹഖ്, ഡോ. സുൽഫിക്കർ അലി, പാലത്ത് അബ്ദുറഹിമാൻ മദനി, ഹനീഫ് കായക്കൊടി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ അബ്ദുൽ ഹസീബ് മദനി, എന്നിവർ സംസാരിച്ചു.
Adjust Story Font
16