Quantcast

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം: തൊഴിൽ സ്വാതന്ത്ര്യത്തിലുള്ള കടന്നു​കയറ്റം അനുവദിക്കില്ല-കെ.യു.ഡബ്ല്യൂ.ജെ

'കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകണം'

MediaOne Logo

Web Desk

  • Updated:

    2022-12-17 16:02:06.0

Published:

17 Dec 2022 3:59 PM GMT

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം: തൊഴിൽ സ്വാതന്ത്ര്യത്തിലുള്ള കടന്നു​കയറ്റം അനുവദിക്കില്ല-കെ.യു.ഡബ്ല്യൂ.ജെ
X

സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയം: കെയുഡബ്ല്യുജെ

കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിന് മുന്നിലെ പ്രതിഷേധപരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനും കാമറ തകര്‍ക്കാനും ശ്രമിച്ച നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിന് പുറത്ത് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കേരള വിഷന്‍ റിപ്പോര്‍ട്ടര്‍ കെ.എം.ആര്‍. റിയാസ്,കാമറാമാന്‍ വസിം അഹമ്മദ്, മാതൃഭൂമി ന്യൂസ് കാമറമാന്‍ ജിതേഷ് എന്നിവരെയാണ് ഒരു സംഘം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. കാമറകള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. പൊലീസ് ഇടപെട്ടാണ്ആക്രമണം തടഞ്ഞത്.

മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ല. കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയ്യൂക്ക് കാട്ടുന്നത് തടയാന്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നവർക്ക്‌ ഉത്തരവാദിത്തമുണ്ട്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

TAGS :

Next Story