Quantcast

എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് സഞ്ജയ് പി മല്ലാറിന്

കോട്ടയം സ്വദേശി ആഷിക് സ്‌റ്റെന്നി രണ്ടാം റാങ്കും കോട്ടയം സ്വദേശി ഫ്രഡ്ഡി ജോർജ് റോബിൻ മൂന്നാം റാങ്കും നേടി

MediaOne Logo

Web Desk

  • Updated:

    2023-06-19 11:34:12.0

Published:

19 Jun 2023 11:31 AM GMT

Engineering Entrance Exam Result Declared; First place goes to Sanjay P Mallar |  kerala News
X

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണുർ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം റാങ്ക്. (സ്കോർ 600 ൽ 583.6440) കോട്ടയം സ്വദേശി ആഷിക് സ്‌റ്റെന്നി രണ്ടാം റാങ്കും (സ്കോർ 600 ൽ 575.7034) കോട്ടയം സ്വദേശി ഫ്രഡ്ഡി ജോർജ് റോബിൻ മൂന്നാം റാങ്കും (സ്കോർ 600 ൽ 572.7548) കരസ്ഥമാക്കി.

എസ്.സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ്.ജെയും എസ്.ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോണും ഒന്നാം റാങ്ക് കരസ്ഥമാക്കി. ആദ്യ 1000 റാങ്കിൽ കൂടുതൽ കുട്ടികൾ എറണാകുളം ജില്ലയിൽ നിന്നാണ്. ആകെ 25346 ആൺകുട്ടികളും 24325 പെൺകുട്ടികളും യോഗ്യത നേടി.

ഈ വർഷം മെയ് മാസത്തിലാണ് പരീക്ഷ നടന്നത്. മെയ് 31 ന് ഫലം പുറത്തു വന്നിട്ടുണ്ടെങ്കിലും ഇന്നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഈ വർഷം എകദേശം 1.3 ലക്ഷം പേരാണ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയത്. വിവിധയിടങ്ങളിലായി 339 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. കേരളത്തിന് പുറമെ മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു.

TAGS :

Next Story