കൊല്ലത്ത് എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു
പുനലൂർ ഇളമ്പൽ സ്വദേശി അഹദ് (21) ആണ് മരിച്ചത്

കൊല്ലം: കൊല്ലം ആയൂർ കുഴിയത്ത് ഇത്തിക്കരയാറ്റിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശി അഹദ് (21) ആണ് മരിച്ചത്. കാലു കഴുകാൻ ഇറങ്ങന്നതിനിടെ അഹദ് അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. റോഡുവിള ട്രാവന്‍കൂര്‍ എഞ്ചിനീയറിങ് കോളജ് മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു അഹദ്.
Next Story
Adjust Story Font
16