വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം
ഇന്ന് വൈകീട്ട് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽവെച്ചാണ് അദ്ദേഹത്തിനെതിരെ ഫർസീൻ മജീദ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയത്. മുട്ടന്നൂർ എയിഡഡ് യു പി സ്‌കൂൾ അധ്യാപകനായ ഫർസീൻ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് ആരോപിച്ചു.
ഇന്ന് വൈകീട്ട് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽവെച്ചാണ് അദ്ദേഹത്തിനെതിരെ ഫർസീൻ മജീദ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇദ്ദേഹത്തിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവർ പറയുന്നത്. എന്നാൽ വിമാനത്തിലെ പ്രതിഷേധം അസാധാരണമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സിപിഎം നേതൃത്വം ആരോപിക്കുന്നത്.
Adjust Story Font
16