ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്വം: ആരോഗ്യമന്ത്രി വീണാ ജോർജ്ജ്
ഭക്ഷ്യവിഷബാധ ഉണ്ടായത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പിടിപ്പു കേട് കൊണ്ടാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു
വീണാ ജോർജ്ജ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഷവർമ നിർമ്മാണത്തിനും വിൽപ്പനയ്ക്കും കർശനമായ മാർഗനിർദ്ദേശം തയാറാക്കി സർക്കാർ അത് നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു. നിയമ സഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
4 ജില്ലകളിലും മൊബൈൽ പരിശോധനാ ലാബുകൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും ഹെൽത്ത് കാർഡ് ഇല്ലാത്ത ഒരാളെയും ഹോട്ടലുകളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വീണാ ജോർജ്ജ് പറഞ്ഞു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സംസ്ഥാനത്ത് നടപടികൾ സ്വീകരിക്കുന്നതെന്നും യു.ഡി.എഫ് സർക്കാരിൻറെ കാലത്തേക്കാൾ മികച്ച രീതിയിൽ പരിശോധനയും തുടർ നടപടിയും നിലവിൽ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യവിഷബാധ ഉണ്ടായത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പിടിപ്പു കേട് കൊണ്ടാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. പരിശോധന നാമമാത്രമാക്കി എന്നും തിരുവഞ്ചൂർ പറഞ്ഞു.
Adjust Story Font
16