ഇടുക്കിയുടെ മനസ്സറിഞ്ഞ് 'എന്റെ കേരളം' പ്രദർശന വിപണന മേള
ഏഴ് ദിവസങ്ങളിലായി വാഴത്തോപ്പ് സ്‌കൂളിൽ നടക്കുന്ന മേള മെയ് നാലിന് അവസാനിക്കും
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയിൽ ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണനമേളക്ക് വൻ പൊതു ജനസ്വീകര്യത. ദിവസവും മേള കാണാനായി എത്തുന്നത് നൂറുകണക്കിനാളുകളാണ്. ഏഴ് ദിവസങ്ങളിലായി വാഴത്തോപ്പ് ഗവഃ ജി.വി.എച്ച്. എസ് എസ് സ്‌കൂളിൽ നടക്കുന്ന മേള മെയ് നാലിന് അവസാനിക്കും.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വ്യക്തമാക്കുന്ന സ്റ്റാളുകൾ, സെമിനാറുകൾ, കാർഷിക ഭക്ഷ്യ മേളകൾ, സെമിനാറുകൾ ബിസിനസ് മീറ്റുകൾ ജനശ്രദ്ധയാകർഷിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകീട്ട് കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 28ന് ചെറുതോണിയിൽ നിന്ന് ആരംഭിച്ച് വാഴത്തോപ്പ് സ്‌കൂളിലെ മേളനഗരിയിൽ എത്തിയ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കമായത്.
Next Story
Adjust Story Font
16