Quantcast

'പരിസ്ഥിതി സംരക്ഷണവും മനുഷ്യ സംരക്ഷണവും ഒരുപോലെ കൊണ്ടുപോകണം';ബഫർസോണിൽ മുഖ്യമന്ത്രി

ഒന്നിനു വേണ്ടി മറ്റൊന്ന് ബലി കഴിപ്പിക്കലല്ല സർക്കാർ സമീപനമെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-07-07 14:17:41.0

Published:

7 July 2022 2:16 PM GMT

പരിസ്ഥിതി സംരക്ഷണവും മനുഷ്യ സംരക്ഷണവും ഒരുപോലെ കൊണ്ടുപോകണം;ബഫർസോണിൽ മുഖ്യമന്ത്രി
X

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി സംരക്ഷണവും മനുഷ്യ സംരക്ഷണവും ഒരുപോലെ കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഒന്നിനു വേണ്ടി മറ്റൊന്ന് ബലി കഴിപ്പിക്കലല്ല സർക്കാർ സമീപനം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. വനംമന്ത്രി എ.കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. ഇക്കോ സെൻസിറ്റീവ് സോണിൽ നിയമനിർമാണം വേണം. കേന്ദ്രം നിയമനിർമാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഭ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.

സുപ്രീം കോടതി വിധി പ്രകാരം ഒരു കി.മി ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണം.

സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിന് ആവശ്യമെന്നു കണ്ടാൽ ഉചിതമായ നിയമ നടപടികളും നിയമ നിർമ്മാണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സഭ ഐക്യകണ്ഠേന അഭ്യർത്ഥിച്ചു.

TAGS :

Next Story