Quantcast

'പിണറായിക്ക് കാലം നൽകിയ മറുപടിയാണ് ഇ.പി': കെ. സുധാകരൻ എംപി

'എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയതിൻ്റെ പക ഇ.പിക്ക് ഇപ്പോഴും മാറിയിട്ടില്ല'

MediaOne Logo

Web Desk

  • Published:

    13 Nov 2024 7:11 AM GMT

K Sudhakaran statement against BJP
X

കണ്ണൂർ: സിപിഎം നേതാവ് ഇ.പി ജയരാജൻ്റെ പുസ്തകവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് കെ. സുധാകരൻ എംപി. പിണറായിക്ക് കാലം നൽകിയ മറുപടിയാണ് ഇ.പി. ഇ.പിയുടെ വാ​​ദം കള്ളമെന്നും സുധാകരൻ പറഞ്ഞു.

'വളരെ മാന്യമായി പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് ഡിസി ബുക്സ്. അവരെ അവിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കില്ല. ഇ.പി ജയരാജൻ്റെയും സിപിഎമ്മിൻ്റെയു പ്രതികരണം രണ്ട് വഴിക്കാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയതിൻ്റെ പക ഇ.പിക്ക് ഇപ്പോഴും മാറിയിട്ടില്ല. അതിനു പരിഹാരമില്ലാത്തിടത്തോളം കാലം അദ്ദേഹം തൃപ്തനാവില്ല. പാലക്കാട്ടെ സിപിഎം സ്ഥാനാർഥി അവസരവാദിയാണെന്ന് പറഞ്ഞതിൽ ഇ.പിയെ അഭിനന്ദിക്കുന്നു.'- സുധാകരൻ കൂട്ടിച്ചേർത്തു.

TAGS :

Next Story