Quantcast

പുസ്തകവിവാദത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയെന്ന് ഇ.പി ജയരാജന്‍

വ്യക്തമായ സൂചന കിട്ടിയാൽ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് പുറത്തു പറയാമെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2024-11-26 04:30:08.0

Published:

26 Nov 2024 3:07 AM GMT

ep jayarajan
X

കണ്ണൂര്‍: പുസ്തകവിവാദത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയെന്ന് ഇ.പി ജയരാജൻ. പാർട്ടിക്ക് അകത്തും പുറത്തും തന്നെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആർക്കും നൽകിയിട്ടില്ല. വ്യക്തമായ സൂചന കിട്ടിയാൽ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് പുറത്തു പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാനൊരു കരാറും ആരെയും ഏല്‍പ്പിച്ചിട്ടില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടുമില്ല. എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കഥകള്‍ എഴുതിച്ചേര്‍ത്തത്. തെരഞ്ഞെടുപ്പ് ദിവസം പുറത്തിറക്കിയത്. ആസൂത്രിതമായ ഒരു പദ്ധതിയാണിത്. തെരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തുക,അതുപോലെ പാര്‍ട്ടിയെ പരാജയപ്പെടുത്തുക, അതുവഴി പാര്‍ട്ടിക്ക് അകത്തും പുറത്തും എന്നെ ഇടിച്ചുതകര്‍ക്കുക ...ഇത് ആസൂത്രിതമായ ഒരു ഗൂഢാലോചനയാണ്. എനിക്ക് നേരെ നടക്കുന്ന ആക്രമണം പാര്‍ട്ടിയെ തകര്‍ക്കാനാണ്...ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിസി ബുക്സിനെതിരായ ഇ.പി ജയരാജന്‍റെ പരാതിയിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും . കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി .

പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയും ഇപിയും തമ്മിൽ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവതരമെന്നാണ് സർക്കാർ നിലപാട്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിൽ പുസ്തക വിവാദത്തിനു പിന്നിൽ ഗൂഢലോചനയുണ്ടെന്ന വാദം നിരത്തി സിപിഎമ്മും പ്രതിരോധം തീർക്കും. തുടരന്വേഷണം വേണമെന്ന പാർട്ടി നേതൃത്വത്തിൻ്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് സർക്കാർ തുടരന്വേഷണം പ്രഖ്യാപിക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും അന്വേഷണം. പുസ്തക വിവാദം ഉപ തിരഞ്ഞെടുപ്പിലും തിരിച്ചടിയായെന്ന് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നു. തുടരന്വേഷണം പ്രതിച്ഛായ വീണ്ടെടുക്കാൻ സഹായകരമാകുമെന്നും നേതൃത്വം കരുതുന്നു.



TAGS :

Next Story