ഇ.പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ
സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് ഇ.പി ഉദ്ഘാടകനാവുന്നത്
കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷം ആദ്യമായി പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സിപിഎം നേതാവ് ഇ.പി ജയരാജൻ. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് ഇ.പി ഉദ്ഘാടകനാവുന്നത്. നേരത്തെ ഈ പരിപാടിയുടെ ഉദ്ഘാടകനാരാണെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നില്ല.
കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. തുടർന്ന് നടന്ന പാർട്ടി പരിപാടികളിലൊന്നും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല.
കണ്ണൂരിൽ ഇ.പി ജയരാജൻ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ച പല പരിപാടികളിലും അദ്ദേഹത്തിൻ്റെ പങ്കാളിത്തമുണ്ടായിരുന്നില്ല. എം.വി ജയരാജനടക്കം കണ്ണൂരിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
Next Story
Adjust Story Font
16