'എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നിൽ സമർത്ഥരായ കുറ്റവാളികൾ'; പിടികൂടാൻ സമയം എടുത്തേക്കുമെന്ന് ഇ.പി ജയരാജന്
'ഒപ്പിടാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് ഗവർണറോട് ചോദിക്കണം'
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിൽ അക്രമികളെ പെട്ടെന്ന് പിടികൂടുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ. സമർഥരായ കുറ്റവാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാണ്. അതുകൊണ്ട് പ്രതിയെ പിടികൂടാൻ സമയം എടുക്കുമെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഓര്‍ഡിനസില്‍ ഒപ്പിടാത്ത ഗവർണറുമായി സർക്കാർ ഏറ്റുമുട്ടലിനില്ലെന്നും ജയരാജൻ പറഞ്ഞു. 'ഗവർണറുമായി ശത്രുതാ സമീപനമില്ല. ഒപ്പിടാത്ത തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് ഗവർണറോട് ചോദിക്കണം. കോഴിക്കോട് മേയർക്കെതിരെ നടപടി വേണമോയെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Next Story
Adjust Story Font
16