Quantcast

പുതുപ്പള്ളിയിൽ മരണമില്ലാത്ത വീടുകളുണ്ടോ, അതെങ്ങനെ സഹതാപമാകും: ഇപി ജയരാജൻ

ജനകീയ അംഗീകാരമുള്ള ഉത്തമനായ സ്ഥാനാർത്ഥിയാണ് ജെയ്ക്ക് സി തോമസ്. ജനങ്ങൾ രണ്ടുകയ്യും നീട്ടി ജെയ്ക്കിനെ സ്വീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-16 10:04:24.0

Published:

16 Aug 2023 7:58 AM GMT

പുതുപ്പള്ളിയിൽ മരണമില്ലാത്ത വീടുകളുണ്ടോ, അതെങ്ങനെ സഹതാപമാകും: ഇപി ജയരാജൻ
X

മരിച്ചുപോയ ഒരു മനുഷ്യനെ വീണ്ടും ചർച്ചയിൽ കൊണ്ടുവന്നു വലിച്ചു കീറരുതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പുതുപ്പള്ളിയിൽ മരണമില്ലാത്ത വീടുകൾ ഉണ്ടോ. അത് സഹതാപം ആകുമോ എന്നും ഇപി ചോദിച്ചു.

രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനകീയ അംഗീകാരമുള്ള ഉത്തമനായ സ്ഥാനാർത്ഥിയാണ് ജെയ്ക്ക് സി തോമസ്. ജനങ്ങൾ രണ്ടുകയ്യും നീട്ടി ജെയ്ക്കിനെ സ്വീകരിക്കും. അവസരവാദ രാഷ്ട്രീയം പുതുപ്പള്ളിയിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ഇപി പറഞ്ഞു.

സർക്കാരിനെ ഭയപ്പെട്ട വികസനം തടസ്സപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നു. അർഹതപ്പെട്ട പണം തരാതെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. കേരളത്തിലെ വികസനതിനെത്തിരായ നിലപാടാണ് യുഡിഎഫും സ്വീകരിക്കുന്നത്. സമഗ്ര വികസനത്തെ യുഡിഎഫും ഭയപ്പെടുന്നു. കടം വാങ്ങിയാണെങ്കിലും അടിസ്ഥാന വികസനം നടത്തും. റിട്ടേൺസ്ലൂടെ കടം വീട്ടും. പണമില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനുള്ള വഴി ഉണ്ടാക്കുകയാണ് ഇടതുമുന്നണി.

കിടങ്ങൂരിൽ യുഡിഎഫും ബിജെപിയും തമ്മിൽ ഐക്യമുണ്ട്. കേരളം വളരരുത് എന്നതാണ് ഈ ഐക്യത്തിന് പിന്നിലെ ലക്ഷ്യം. സംഘപരിവാർ അജണ്ട ബിജെപി യുഡിഎഫിലൂടെ നടപ്പിലാക്കുന്നു. ദാരിദ്ര്യവും പട്ടിണിയും കൊണ്ട് നശിക്കാനുള്ള നാടല്ല കേരളം. തെരഞ്ഞെടുപ്പ്തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് കാലഘട്ടത്തിന്റെയും സ്ഥിതിഗതികളുടെയും അടിസ്ഥാനത്തിലാണ്.

യുഡിഎഫ് ഭയങ്കര ഭയത്തിലാണ്, അവർ പുറത്തു കാണിക്കുന്നതല്ല യാഥാർത്ഥ്യം. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സും കേരള രാഷ്ട്രീയത്തിൽ ബിജെപിയും ദുർബലമായിക്കൊണ്ടിരിക്കുകയാണ്. അവരുടെ പദ്ധതികളൊന്നും കേരളത്തിൽ നടപ്പിലാകുന്നില്ല. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബാലിശമായ ആക്ഷേപങ്ങൾ യുഡിഎഫ് ഉന്നയിക്കുന്നു. ജയ്ക്ക് സി തോമസ് തിളങ്ങുന്ന താരണമാണെന്നും ഇപി പറഞ്ഞു.

മരിച്ചുപോയ ഒരു മനുഷ്യനെ വീണ്ടും ചർച്ചയിൽ കൊണ്ടുവന്നു വലിച്ചു കീറരുത്. മനുഷ്യത്വം ഇല്ലാത്തവരല്ല ഞങ്ങൾ, അത്തരം പ്രചരണങ്ങൾ ശരിയല്ല. എന്ത് ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചിട്ടാണെങ്കിലും അത് പാടില്ലെന്നും ഇപി കൂട്ടിച്ചേർത്തു.

TAGS :

Next Story