വിവാദങ്ങൾക്കൊടുവിൽ ജനകീയ പ്രതിരോധ ജാഥയിൽ ജയരാജൻ; ഇന്ന് തൃശൂരിലെ പരിപാടിയിൽ പങ്കെടുക്കും
പരിപാടിയില്‍ പങ്കെടുക്കാനായി ഇ.പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിക്കും
ഇ.പി ജയരാജന്‍
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ. പി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്ര ഇന്ന് തൃശൂരിലെത്തുമ്പോള്‍ ഏതെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് ഇ.പിയുടെ തീരുമാനം. പരിപാടിയില്‍ പങ്കെടുക്കാനായി ഇ.പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിക്കും.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന്‍ , സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തില്ല. കണ്ണൂരിൽ ഉണ്ടായിട്ടും ജില്ലയിലെ ജാഥയില്‍ പങ്കെടുക്കാതെയാണ് ജയരാജന്‍ നേതൃത്വത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. ജാഥയില്‍ പങ്കെടുക്കാതെ വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിച്ച ചടങ്ങിയില്‍ ഇപി എത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.
സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ജാഥയില്‍ പങ്കെുക്കാനുള്ള തീരുമാനം ഇ.പി എടുത്തത്. തൃശൂരിൽ നടക്കുന്ന പൊതുസ്വീകരണ പരിപാടിയില്‍ എവിടെയെങ്കിലും ജയരാജന്‍ പങ്കെടുക്കും. ഇതിനായി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിക്കും. ഇപി പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴൊക്കെ എവിടെയെങ്കിലും പങ്കെടുക്കുമെന്നായിരുന്നു ജാഥാ ക്യാപ്റ്റനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍റെ മറുപടി.
Adjust Story Font
16