എറണാകുളം ജില്ലാ മുസ്‌ലിം ലീഗ് കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റി
കൗൺസിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പോർവിളിയും തുടർന്നതോടെ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Muslim league
കൊച്ചി: എറണാകുളം ജില്ലാ മുസ്‌ലിം ലീഗ് ലീഗ് കൗൺസിൽ യോഗത്തിൽ കൗൺസിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.എറണാകുളം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് കൗൺസിൽ തീരുമാനിച്ചിരുന്നത്. സംസ്ഥാന ഭാരവാഹികളായ അഹമ്മദ് കുട്ടി ഉണ്ണികുളവും സി.എച്ച് റഷീദുമാണ് ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷകരായി എത്തിയത്. വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന കൗൺസിൽ അഞ്ച് മണിയോടെയാണ് തുടങ്ങിയത്.
കൗൺസിൽ തുടങ്ങിയതിന് പിന്നാലെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിലെത്തി. എറണാകുളം ജില്ലയിൽ വി.കെ ഇബ്രാഹീം കുഞ്ഞിന്റെയും ടി.എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകൾ ശക്തമാണ്. കൗൺസിൽ അംഗങ്ങളല്ലാത്തവർ കൗൺസിലിൽ പങ്കെടുത്തതാണ് തർക്കത്തിന് കാരണമായത്. കൗൺസിൽ അംഗങ്ങളായ എട്ടുപേരെ പൊലീസിലേൽപ്പിച്ചു. തർക്കത്തെ തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച് കൗൺസിൽ യോഗം പിരിയുകയായിരുന്നു.
Adjust Story Font
16