Quantcast

പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല; മാർപാപ്പയുടെ പ്രതിനിധിയേയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത

കുർബാന തർക്കത്തിൽ ദൗത്യം പൂർത്തികരിക്കാൻ സഹകരിക്കണമെന്നായിരുന്നു സർക്കുലറിലുണ്ടായിരുന്നത്‌

MediaOne Logo

Web Desk

  • Published:

    6 Aug 2023 4:54 AM GMT

Ernakulam-Angamali Archdiocese, uniform Mass,Popes special representative,പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല; മാർപാപ്പയുടെ പ്രതിനിധിയേയും തള്ളി എറണാകുളം അങ്കമാലി അതിരൂപത,എറണാകുളം അങ്കമാലി അതിരൂപത,മാർപാപ്പയുടെ പ്രതിനിധി
X

കൊച്ചി: കുർബാന തർക്കത്തിൽ മാർപാപ്പയുടെ പ്രതിനിധിയേയും തള്ളി എറണാകുളം-അങ്കമാലി അതിരൂപത. വൈദികർക്കും വിശ്വാസികൾക്കുമായി പുറപ്പെടുവിച്ച സർക്കുലർ ഇന്ന് പള്ളികളിൽ വായിച്ചില്ല. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പുറപ്പെടുവിച്ച സർക്കുലർ വായിക്കണമെന്ന് നിർദേശം നൽകിയിരുന്നു.

ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും അതിനു എല്ലാവരുടെയും പിന്തുണ വേണമെന്ന് പ്രതിനിധി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. കുർബാന തർക്കം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കണം എന്നും കത്തിൽ വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് മാർപ്പാപ്പ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചത്. നിലവിൽ ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും തള്ളിയിരുന്നു.


TAGS :

Next Story