എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇന്നുമുതൽ ഏകീകൃത കുർബാന നടപ്പിലാകും
കുർബാന തർക്കത്തിൽ സമവായം രൂപപ്പെട്ടതിനെ തുടർന്നാണ് ഇന്നുമുതൽ സിനഡ് കുർബാന ഉപാധികളോടെ നടപ്പിലാക്കുക
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇന്നുമുതൽ ഏകീകൃത കുർബാന നടപ്പിലാകും. കുർബാന തർക്കത്തിൽ സമവായം രൂപപ്പെട്ടതിനെ തുടർന്നാണ് ഇന്നുമുതൽ സിനഡ് കുർബാന ഉപാധികളോടെ നടപ്പിലാക്കുക. സെന്‍റ് മേരീസ് ബസിലിക്ക അടക്കം കേസുകൾ ഉള്ള പള്ളികളിൽ കുർബാന അർപ്പിക്കില്ല.
ഏറെ നാളുകളിൽ നീണ്ട തർക്കത്തിനാണ് ഒടുവിൽ അന്ത്യമാകുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിൽ കൂടി ഏകീകൃത കുർബാന നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ല എന്ന് സഭ ഒരിക്കൽ കൂടി ആവർത്തിച്ചതിന് പിന്നാലെയാണ് വിമതവിഭാഗം നിലപാട് മാറ്റിയത്. സിനഡ് കുർബാന നടത്തുന്നതിൽനിന്ന് സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട് . എന്നാൽ സന്യാസ ഭവനങ്ങളിൽ സിനഡ് കുർബാന മാത്രമേ നടത്തൂ. ഇതിനു പുറമെ ജനാഭിമുഖ കുർബാന അർപ്പിക്കുന്നവർ വരുംദിവസങ്ങളിൽ കാരണം കാണിക്കേണ്ടിവരും.
പിടിച്ചു വച്ചിരിക്കുന്ന ഡീക്കന്മാരുടെ പട്ടവും നൽകാൻ ഇതോടൊപ്പം ധാരണയായിട്ടുണ്ട്. ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറാകുന്ന വൈദികനെ വിശ്വാസികൾ തടഞ്ഞാൽ വൈദികർ അത്കൂരിയയിൽ റിപ്പോർട്ട് ചെയ്യും. കാനോനിക സമിതികൾ പുനസംഘടിപ്പിക്കാമെന്ന ഉറപ്പ് അല്മായ മുന്നേറ്റം സമിതിക്ക് സഭ നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഒരു കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാനാണ് സഭ നിർദ്ദേശിച്ചെങ്കിലും ഘട്ടംഘട്ടമായി ജനാഭിമുഖ കുർബാന പൂർണ്ണമായും ഒഴിവാക്കും.
Adjust Story Font
16