Quantcast

'പുള്ളാര് റബ്ബർ ബാൻഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാൻ'; കലക്ടർ രേണുരാജിനെതിരെ വിമർശനം ശക്തം

ജില്ലാ കലക്ടറുടെ കമന്റ് ബോക്‌സ് നിറയെ അവധി പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനമാണ് നിറയുന്നത്

MediaOne Logo

Web Desk

  • Published:

    4 Aug 2022 5:54 AM GMT

പുള്ളാര് റബ്ബർ ബാൻഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാൻ; കലക്ടർ രേണുരാജിനെതിരെ വിമർശനം ശക്തം
X

കൊച്ചി: കകനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടർ രേണുരാജിന്റെ നടപടിയിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ. രാവിലെ 8.30 ന് സ്‌കൂളുകൾ തുടങ്ങുമെന്നിരിക്കെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത് 8.25 നാണ്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികൾ സ്‌കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കൾ പറയുന്നു.

ജില്ലാ കലക്ടറുടെ കമന്റ് ബോക്‌സ് നിറയെ അവധി പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനമാണ് നിറയുന്നത്. കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നുവെന്നാണ് പല രക്ഷിതാക്കളും പറയുന്നത്.'പുള്ളാര് റബ്ബർ ബാൻഡ് അല്ല, വിട്ടത് പോലെ തിരിച്ചു വരാൻ.. നനഞ്ഞ് ചീഞ്ഞ് സ്‌കൂളിൽ എത്തിയ പിള്ളേരെ ഇനി... എന്നൊരാൾ അഭിപ്രായപ്പെട്ടു.

മഴ നനഞ്ഞു കുട്ടികൾ എല്ലാം സ്‌കൂളിൽ എത്തി. ഇനി എന്തിന് അവധി. ഇനി വീണ്ടും ഈ മഴയത്ത് തിരിച്ചു വരണോ. സമയബന്ധിതമായി തീരുമാനമെടുക്കാൻ കഴിയാഞ്ഞത് കഷ്ടം, മറ്റൊരാൾ അഭിപ്രായപ്പെട്ടു.



അതിനിടെ സ്‌കൂളിലെത്തിയ കുട്ടികളെ തിരിച്ചയക്കേണ്ടതില്ലെന്ന് ഫെയ്‌സ്ബുക്ക് പേജിലിട്ട പുതിയ കുറിപ്പിലൂടെ ജില്ലാ കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു എന്നാണ് കലക്ടറുടെ പുതിയ അറിയിപ്പ്.

TAGS :

Next Story