Quantcast

ഭൂമി തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർ

തരംമാറ്റൽ രേഖകളുടെ പേരിൽ വായപ നൽകുന്നതിൽ കാലതാമസം വരുത്തരുതെന്ന് ബാങ്കുകൾക്ക് കലക്ടർ നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2022-02-06 11:17:55.0

Published:

6 Feb 2022 9:54 AM GMT

ഭൂമി തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർ
X

ഭൂമി തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്നും ഓഫീസിൽ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി എറണാകുളം ജില്ലാ കലക്ടർ. അപേക്ഷകളുടെ നടപടികൾ സങ്കീർണമാക്കരുതെന്നും നിർദേശിച്ചു. ഭൂമിതരം മാറ്റിക്കിട്ടാതെ സജീവൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് കലക്ടറുടെ നിർദേശം. ഭൂമി തരംമാറ്റൽ രേഖകളുടെ പേരിൽ വായപ നൽകുന്നതിൽ കാലതാമസം വരുത്തരുതെന്ന് ബാങ്കുകൾക്ക് കലക്ടർ നിർദേശം നൽകി. വായ്പ അനുവദിക്കാനുള്ള നടപടികൾ ലഘൂകരിക്കണമെന്നും പറഞ്ഞു.

ആർ.ഡി.ഒ. ഓഫീസിൽ പോയി മടങ്ങിവന്ന ശേഷമായിരുന്നു സജീവൻ ജീവനൊടുക്കിയത്. ഇന്നാട്ടിലെ ദുഷിച്ച ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ മനോഭാവവുമാണ് തന്റെ മരണത്തിന് കാരണമെന്ന കുറിപ്പ് എഴുതി വെച്ചാണ് സജീവൻ ആത്മഹത്യ ചെയ്തത്.


Ernakulam District Collector directs banks not to delay lending on land classification documents.

TAGS :

Next Story