എറണാകുളം എടവനക്കാട് കടലാക്രമണം തടയാൻ പരിഹാര നടപടികളായി
330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിര്‍മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും
കൊച്ചി: എറണാകുളം എടവനക്കാട് കടലാക്രമണത്തെ ചെറുക്കാന്‍ താത്കാലിക പരിഹാര നടപടികൾ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്. 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിര്‍മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും.
ടെട്രോപോഡ് കടല്‍ഭിത്തി നിര്‍മാണവും തീരദേശ വികസന കോര്‍പറേഷന്റെ പദ്ധതി സാധ്യതകളും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു. തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനായും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
കടലാക്രമണം രൂക്ഷമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നിരുന്നു. സംസ്ഥാനപാത ഉപരോധിച്ചും ഹര്‍ത്താല്‍ നടത്തിയും വലിയ പ്രതിഷേധമാണ് ജനകീയ സമരസമിതി എടവനക്കാട് നടത്തിയത്. ഇതിന് പിന്നാലെയാണ് ജില്ലാ കലക്ടറുടെ ഇടപെടല്‍.
Next Story
Adjust Story Font
16